ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പർ വന്ന് ഹാട്രിക്ക് സിക്‌സ് അടിച്ചതാണ് കളിയിൽ നിർണായകമായത്: റുതുരാജ് ഗെയ്ക്‌വാദ്

APRIL 16, 2024, 8:09 PM

മുംബൈ ഇന്ത്യൻസിനെതിരെ നിർണായകമായത് എം.എസ്. ധോണിയുടെ ഇന്നിങ്‌സാണെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്ടൻ റുതുരാജ്. മുംബൈ ഇന്ത്യൻസിനെതിരെ അവസാനം ഇറങ്ങിയ ധോണി 4 പന്തിൽ നിന്ന് 20 റൺസ് എടുത്തിരുന്നു. ഹാർദികിനെ ഹാട്രിക്ക് സിക്‌സാണ് ധോണി അടിച്ചത്. അവസാനം 20 റൺസിന്റെ വിജയം തന്നെയാണ് സി.എസ്.കെ സ്വന്തമാക്കിയതും.

മത്സര ശേഷം സംസാരിച്ച റുതുരാജ് തങ്ങളുടെ യുവ വിക്കറ്റ് കീപ്പർ വന്ന് ഹാട്രിക്ക് സിക്‌സ് അടിച്ചതാണ് കളിയിൽ നിർണായകമായതെന്ന് ധോണിയെ കുറിച്ച് പറഞ്ഞു. 'ഞങ്ങളുടെ യുവകീപ്പർ വന്ന് 3 സിക്‌സുകൾ തുടർച്ചയായി അടിച്ചു. മത്സരത്തിന്റെ അവസാനം അതു തന്നെയായി കളിയിലെ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം' റുതുരാജ് പറഞ്ഞു.

ബുമ്ര നന്നായി ബൗൾ ചെയ്തിട്ടും 200നു മുകളിൽ സ്‌കോർ കണ്ടെത്താൻ തങ്ങൾക്കായത് രണ്ടാം ഇന്നിങ്‌സിൽ സ്‌കോർ ഡിഫൻഡ് ചെയ്യാൻ ആത്മവിശ്വാസം നൽകി എന്നും റുതുരാജ് പറഞ്ഞു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam