അര്‍ജുന്റെ കുടുംബത്തിന് ഷിരൂരിലെത്താൻ അനുമതി

JULY 27, 2024, 1:20 PM

ഷിരൂർ: മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനായി സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ കർണാടക സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന്  മന്ത്രി മുഹമ്മദ് റിയാസ്. 

അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇങ്ങനെയൊരു നികൃഷ്ട മനസുള്ളവർ, ഈയൊരു ഘട്ടത്തില്‍ ആ കുടുംബത്തെ ആക്രമിക്കുകയെന്നത് അംഗീകരിക്കാൻ പറ്റില്ല.

നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: ദൗത്യം ഏറ്റെടുത്ത് മത്സ്യത്തൊഴിലാളികളും

vachakam
vachakam
vachakam

ഞങ്ങള്‍ ആ വീട്ടില്‍ പോയപ്പോള്‍ അവിടെയുള്ളവർ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് കമ്മീഷറുമായി ചർച്ച നടത്തിയിരുന്നു. കേസെടുത്തിരുന്നു.

ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ കുടുംബത്തിന്റെ അവസ്ഥ നമ്മള്‍ മനസിലാക്കണം. ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്ന സംഘത്തിന്റെ ലക്ഷ്യമെന്താണ്. അതൊക്കെ പുറത്തുവരണം. '- മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

അർജുന്റെ കുടുംബത്തിന് ഷിരൂരിലെത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കളക്ടറുമായി നടത്തിയ യോഗത്തില്‍ മൂന്ന് പേർക്ക് പാസ് അനുവദിക്കാൻ തീരുമാനമായെന്ന് മന്ത്രി വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam