എറിക് ഹാഗിന്റെ ശമ്പളം 25 ശതമാനം വെട്ടിക്കുറക്കും 

APRIL 24, 2024, 8:05 PM

മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് എറിക് ടെൻ ഹാഗിന്റെ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ.

മോശം ഫോമിനെത്തുടർന്ന്  സീസണിൻ്റെ അവസാനത്തിൽ ടെൻ ഹാഗിനെ മാറ്റാനുള്ള  സാധ്യതകൾ റെഡ് ഡെവിൾസ് നോക്കുന്നതായി റിപ്പോർട്ടുണ്ട്.  പട്ടികയിൽ ഏഴാം സ്ഥാനത്താണിപ്പോൾ ടീം.

ഞായറാഴ്ച നടന്ന എഫ്എ കപ്പ് സെമിഫൈനലിൽ കവൻട്രി സിറ്റിക്കെതിരായ വിജയം പോലും നിരവധി വിമർശനങ്ങൾക്ക് വിധേയമായിരുന്നു. 

vachakam
vachakam
vachakam

മികച്ച ഒരു പകരക്കാരനെ  ലഭിച്ചാൽ  ടെൻ ഹാഗിൻ്റെ സ്ഥാനം ഇതിനകം തന്നെ തെറിച്ചേക്കും. ടെൻ ഹാഗ് തൻ്റെ ജോലി നിലനിർത്തിയാൽ, ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ അടുത്ത സീസണിൽ  25% ശമ്പളം വെട്ടിക്കുറയ്ക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam