ജർമ്മനിയെ യുർഗൻ ക്ലോപ്പ് പരിശീലിപ്പിക്കും

JULY 25, 2026, 9:03 AM

മുൻ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പിനെ ജർമ്മൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. 2030 ഫിഫ ലോകകപ്പ് വരെ നീളുന്ന കരാറിലാണ് 59കാരൻ ചുമതലയേറ്റത്. 2026 ലോകകപ്പിൽ ജർമ്മനി നിരാശാജനകമായി പുറത്തായതിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ ജൂലിയൻ നാഗൽസ്മാന്റെ പകരക്കാരനായാണ് ക്ലോപ്പിന്റെ നിയമനം.

കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും പ്രീക്വാർട്ടറിനപ്പുറം കടക്കാനാകാതെ പോയ ജർമ്മൻ ടീമിനെ വീണ്ടും ലോക ഫുട്‌ബോളിലെ ശക്തിയാക്കി മാറ്റുക എന്ന ദൗത്യമാണ് ക്ലോപ്പിന് മുന്നിലുള്ളത്. ചുമതലയേറ്റ ശേഷം ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ക്ലോപ്പ് പറഞ്ഞു. 'ദേശീയ ടീം ജർമ്മൻ ജനതയെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ ശക്തികളിലൊന്നാണ്. അതുകൊണ്ടുതന്നെ ഈ ചുമതല എനിക്ക് വളരെ പ്രത്യേകതയുള്ളതാണ് ' ക്ലോപ്പ് പ്രതികരിച്ചു.

2024ൽ ലിവർപൂൾ വിട്ടശേഷം ആദ്യമായാണ് ക്ലോപ്പ് വീണ്ടും പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ക്ഷീണം കാരണം പരിശീലനത്തിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹം കഴിഞ്ഞ ഒന്നര വർഷമായി റെഡ് ബുളിന്റെ ഗ്ലോബൽ സോക്കർ വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. ലിവർപൂളിൽ ഒൻപത് വർഷം നീണ്ട കാലയളവിൽ പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവ ഉൾപ്പെടെ നിരവധി കിരീടങ്ങൾ ക്ലോപ്പ് ടീമിന് സമ്മാനിച്ചിരുന്നു.

vachakam
vachakam
vachakam

ബൊറൂസിയ ഡോർട്മുണ്ടിലും അദ്ദേഹം ശ്രദ്ധേയമായ വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. ക്ലോപ്പിനൊപ്പം ദീർഘകാല സഹപ്രവർത്തകരായ പെപ് ലിൻഡേഴ്‌സും പീറ്റർ ക്രാവിയറ്റ്‌സും പരിശീലകസംഘത്തിൽ ഇടംപിടിക്കും. മുൻ ഡോർട്മുണ്ട് താരം സ്വെൻ ബെൻഡറും പരിശീലകസംഘത്തിന്റെ ഭാഗമാകും. മുൻ ആഴ്‌സണൽ താരം പെർ മെർട്ടസാക്കർ അടുത്ത വർഷം ജനുവരി മുതൽ ജർമ്മനിയുടെ സ്‌പോർട്ടിങ് ഡയറക്ടറായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

സെപ്തംബർ അവസാനവും ഒക്ടോബർ ആദ്യവും നടക്കുന്ന യുവേഫ നേഷൻസ് ലീഗിലാണ് ക്ലോപ്പിന്റെ ആദ്യ പരീക്ഷണം. നെതർലൻഡ്‌സ്, ഗ്രീസ്, സെർബിയ എന്നിവർക്കെതിരായ മത്സരങ്ങളിലൂടെ അദ്ദേഹം ജർമ്മൻ ടീമിന്റെ പരിശീലകജീവിതം ആരംഭിക്കും. തുടർന്ന് യൂറോ 2028 യോഗ്യതാ മത്സരങ്ങളും 2030 ലോകകപ്പിനുള്ള ഒരുക്കങ്ങളും ക്ലോപ്പിന്റെ നേതൃത്വത്തിലായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam