ടർക്കിഷ് വനിതാകപ്പിൽ ഹോങ്കോങ്ങിനെ തോൽപ്പിച്ച് തുടർച്ചയായ ജയവുമായി ഇന്ത്യൻ വനിതകൾ

FEBRUARY 25, 2024, 6:53 PM

ടർക്കിഷ് വനിതാ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ഹോങ്കോങ്ങിനെ നേരിട്ട ഇന്ത്യ ഇന്ന് 2-0 ന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ എസ്റ്റോണിയയെ പരാജപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്.

ഇന്ത്യ മുമ്പ് അഞ്ച് തവണ സാഫ് കപ്പും മൂന്ന് തവണ സാഫ് ഗെയിംസ് സ്വർണവും നേടിയിട്ടുണ്ട്, എന്നാൽ രണ്ട് യൂറോപ്യൻ ടീമുകൾ പങ്കെടുക്കുന്ന തലത്തിലുള്ള ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ കിരീടം നേടിയിട്ടില്ല. ആദ്യ മത്സരത്തിൽ ഇന്ത്യ 4-3ന് ആയിരുന്നു എസ്‌തോണിയയെ പരാജയപ്പെടുത്തിയത്.

അഞ്ജു തമാംഗും സൗമ്യ ഗുഗുലോത്തും നേടിയ ഗോളുകളാണ് ഇന്ത്യക്ക് ഇന്ന് മൂന്ന് പോയിന്റ് നൽകിയത്. രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റുമായി ഇന്ത്യ ഇപ്പോൾ രണ്ടാമത് നിൽക്കുകയാണ്. ചൊവ്വാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ കൊസോവോയെ നേരിടും. ആ മത്സരം ജയിച്ചാൽ ഇന്ത്യക്ക് കിരീടം നേടാൻ ആകും.

vachakam
vachakam
vachakam

കൊസോവോ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam