ന്യൂയോര്‍ക്ക്: ശനിയാഴ്ച നടന്ന ചലഞ്ച് കപ്പ് ഐസ് ഹോക്കി മത്സരത്തിനിടെ സ്‌കേറ്റില്‍ നിന്ന് കഴുത്തിന് ഗുരുതരമായി മുറിവേറ്റ നോട്ടിംഗ്ഹാം പാന്തേഴ്സ് ഫോര്‍വേഡ് ആദം ജോണ്‍സണ്‍ മരിച്ചു. മല്‍സരം 35 മിനിറ്റ് പിന്നിട്ടപ്പോഴാണ് ആദത്തിന് പരിക്കേറ്റത്. അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതോടെ മല്‍സരം നിര്‍ത്തിവെച്ചു. ഷെഫീല്‍ഡ് സ്റ്റീലേഴ്‌സിനെതിരെയായിരുന്നു മല്‍സരം.
ഖേദകരമായ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ യുകെയിലുടനീളം ഞായറാഴ്ചത്തെ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ മാറ്റിവച്ചതായി എലൈറ്റ് ഐസ് ഹോക്കി ലീഗ് (ഇഐഎച്ച്എല്‍) സ്ഥിരീകരിച്ചു. ഞായറാഴ്ച മാഞ്ചസ്റ്റര്‍ സ്റ്റോമുമായും ചൊവ്വാഴ്ച ഗ്ലാസ്ഗോ ക്ലാനുമായും നടക്കേണ്ടിയിരുന്ന പാന്തേഴ്‌സിന്റെ മല്‍സരങ്ങള്‍ മാറ്റിവെച്ചു.
അപകടം ഉണ്ടായതിന് പിന്നാലെ ഷെഫീല്‍ഡ് നോര്‍ത്തേണ്‍ ജനറല്‍ ആശുപത്രിയിലേക്ക് ആദത്തെ കൊണ്ടുപോയി. കളി കാണാനെത്തിയ 8,000 ല്‍ ഏറെ വരുന്ന കാണികളോട് മൈതാനം വിടാനും അധികൃതര്‍ നിര്‍ദേശിച്ചു.
ആദം ജോണ്‍സണ്‍ മുമ്പ് നോര്‍ത്ത് അമേരിക്കയിലെ നാഷണല്‍ ഹോക്കി ലീഗില്‍ (എന്‍എച്ച്എല്‍) കളിച്ചിട്ടുണ്ട്. പിറ്റ്സ്ബര്‍ഗ് പെന്‍ഗ്വിനു വേണ്ടി 13 മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. അമേരിക്കന്‍ ഹോക്കി ലീഗിലെ ഒന്റാറിയോ റെയിന്‍, ലെഹി വാലി ഫാന്റംസ് എന്നിവയ്ക്ക് വേണ്ടിയും മല്‍സരങ്ങള്‍ കളിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്