ജർമ്മൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

JANUARY 26, 2026, 8:10 AM

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 202526 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിർണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. നിലവിൽ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകൾക്കിടെ ടീമിന് കരുത്ത് പകരാൻ ഇപ്പോഴിതാ ജർമൻ താരത്തെ എത്തിച്ചിരിക്കുകയാണ്.

ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ ജർമ്മൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാൻ ശേഷിയുള്ള മർലോണിന്റെ സാന്നിധ്യം ടീമിന്റെ മുന്നേറ്റങ്ങൾക്ക് പുതിയ വേഗതയും വൈവിധ്യവും നൽകും. കളി മെനയുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപോലെ മികവ് പുലർത്തുന്ന ഈ ഇരുപത്തിയഞ്ചുകാരൻ ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്.

യൂറോപ്യൻ ഫുട്‌ബോളിലെ മികച്ച അനുഭവസമ്പത്തുമായാണ് മർലോൺ കൊച്ചിയിലെത്തുന്നത്. പ്രമുഖ ജർമ്മൻ ക്ലബ്ബായ 1. FSV മൈൻസ് 05ന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന അദ്ദേഹം, പിന്നീട് അവരുടെ രണ്ടാം നിര ടീമിനായും ബൂട്ട് കെട്ടി. തുടർന്ന് ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ.കെ വുകൊവാർ 1991ലേക്ക് ചേക്കേറിയ താരം അവിടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

vachakam
vachakam
vachakam

തന്റെ കരിയറിൽ ഇതുവരെ കളിച്ച 130 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജർമ്മനിയുടെ അണ്ടർ18, അണ്ടർ19 ദേശീയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള മർലോൺ സാങ്കേതികമായി ഏറെ മികവുള്ള കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്.

മർലോണിന്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി, കളിക്കളത്തിലെ ശാന്തതയും സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവുമാണ് മർലോണിന്റെ പ്രത്യേകത, നിർണ്ണായക നിമിഷങ്ങളിൽ ടീമിന് വിജയം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മർലോണിനെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു.

വരും ദിവസങ്ങളിൽ തന്നെ ടീമിനൊപ്പം ചേരുന്ന മർലോൺ പുതിയ സീസണിനായുള്ള പരിശീലനം ആരംഭിക്കും. ഇത്തവണത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിൽ മർലോണിനെപ്പോലൊരു താരത്തെ അത്യാവശ്യമാണ്. നോഹ സദോയി ടീം വിട്ടതിന്റെ വിടവ് നികത്താൻ മർലോണിന് സാധിക്കുമെന്നാണ് ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്. പരിശീലക സ്ഥാനത്ത് സ്പാനിഷുകാരനായ ഡേവിഡ് കറ്റാല തന്നെയാണുള്ളത്. താരത്തിന്റെ തന്ത്രങ്ങൾ നടപ്പിലാക്കാൻ വിദേശ താരങ്ങൾ ടീമിൽ വേണ്ടത് അത്യാവശ്യമാണ്.

vachakam
vachakam
vachakam

വിദേശ താരങ്ങളില്ല! കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർട്ടിങ് 11 എങ്ങനെ? ഐഎസ്എല്ലിൽ ഞെട്ടിക്കാൻ മഞ്ഞപ്പട തയ്യാർ; പ്രതീക്ഷയോടെ ആരാധകർ മധ്യനിരയിലേക്ക് ഇന്ത്യൻ മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച അനുഭവസമ്പത്തും കളിയിലെ അച്ചടക്കവുമുള്ള കളിക്കാരനാണ് മുപ്പത്തിയൊന്നുകാരനായ ബോർഗസ്.

മധ്യനിരയിൽ കളി നിയന്ത്രിക്കാനും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാനുമുള്ള റൗളിന്റെ കഴിവ് ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ കരുത്ത് പകരും. ടീമിന്റെ മധ്യനിരയിലെ ആഴവും നിലവാരവും വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam