ലിവർപൂളിനെതിരെ സമനില പിടിച്ച് എവർട്ടൺ

FEBRUARY 14, 2025, 2:41 AM

ഗുഡിസൺ പാർക്കിൽ നടന്ന അവസാന മെഴ്‌സിസൈഡ് ഡെർബിയിൽ ജെയിംസ് തർക്കോവ്‌സ്‌കിയുടെ അവസാന നിമിഷ ഗോളിലൂടെ എവർട്ടൺ ലിവർപൂളിനെ 2-2 എന്ന സമനിലയിൽ പിടിച്ചു.

ഇതോടെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന്റെ ലീഡ് രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാൾ ഏഴ് പോയിന്റായി ഉയർന്നു. അതേസമയം എവർട്ടൺ തരംതാഴ്ത്തൽ മേഖലയിൽ നിന്ന് 10 പോയിന്റ് മുന്നിലെത്തി.

ഗുഡിസൺ പാർക്കിൽ ഇതുവരെ നടന്ന മേഴ്‌സിസൈഡ് ഡെർബിയികളിലെ 38-ാം സമനില ആയി ഇത്. ജാരഡ് ബ്രാന്ത്‌വെയ്റ്റിന്റെ പാസിൽ നിന്ന് ബെറ്റോ 11-ാം മിനിറ്റിൽ എവർട്ടണ് ലീഡ് നേടിക്കൊടുത്തു.  അഞ്ച് മിനിറ്റിനകം മുഹമ്മദ് സലായുടെ ക്രോസിൽ നിന്ന് അലക്‌സിസ് മാക് അലിസ്റ്റർ ഹെഡ്ഡറിലൂടെ ലിവർപൂളിന് സമനില നേടിക്കൊടുത്തു.

vachakam
vachakam
vachakam

73-ാം മിനിറ്റിൽ സലാ ലിവർപൂളിനെ മുന്നിലെത്തിച്ചു. ലിവർപൂൾ മൂന്ന് പോയിന്റുകളും നേടുമെന്ന് തോന്നിയ സമയത്ത്, 98-ാം മിനിറ്റിൽ തർക്കോവ്‌സ്‌കി അതിമനോഹരമായൊരു ഷോട്ടിൽ എവർട്ടണ് സമനില നേടിക്കൊടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam