ചെന്നൈ: ഹിന്ദി അംഗീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാതൃഭാഷ നഷ്ടപ്പെടമെന്നും തന്റെ സംസ്ഥാനം ഭാഷായുദ്ധത്തിന് തയ്യാറാണെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഫണ്ടും നികുതിയില്‍ നിന്നുള്ള അര്‍ഹതപ്പെട്ട പങ്കും മാത്രമാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായും അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന സമഗ്ര ശിക്ഷാ മിഷന് ഏകദേശം 2,400 കോടി രൂപ ഫണ്ട് ലഭിക്കില്ലെന്ന് പ്രധാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രത്യാക്രമണം.
'ഞങ്ങള്‍ ചോദിക്കുന്നത് ഞങ്ങളുടെ നികുതിപ്പണവും അവകാശവും മാത്രമാണ്. ഞങ്ങളുടേതായ പണമാണ് ഞങ്ങള്‍ ചോദിക്കുന്നത്... ത്രിഭാഷാ സൂത്രവാക്യം അംഗീകരിച്ചാല്‍ മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ തുറന്ന് ഭീഷണിപ്പെടുത്തി. പക്ഷേ ഞങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പണമല്ല ചോദിക്കുന്നത്. ഞങ്ങള്‍ യാചിക്കുകയല്ല.' ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
'ഞങ്ങള്‍ ഞങ്ങളുടെ അര്‍ഹമായ വിഹിതം ചോദിക്കുകയാണ്. ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് നിങ്ങള്‍ (ബിജെപി) കരുതുന്നുവെങ്കില്‍... അത് ഒരിക്കലും തമിഴ്നാട്ടില്‍ നടക്കില്ല,' ചെന്നൈയില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട് ചരിത്രപരമായി ദ്വിഭാഷാ നയമാണ് പിന്തുടരുന്നത്. തമിഴും ഇംഗ്ലീഷുമാണ് സംസ്ഥാനത്ത് പഠിപ്പിക്കുന്നത്. 1930 കളിലും 1960 കളിലും സംസ്ഥാനം വന്‍തോതിലുള്ള ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ത്രിഭാഷാ നയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു ഏറ്റുമുട്ടല്‍ വിഷയമാണ്. അഞ്ച് വര്‍ഷം മുമ്പ് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതിന് ശേഷം ആ ഉരസല്‍ വര്‍ദ്ധിച്ചു. നയം പ്രകാരം വിദ്യാര്‍ത്ഥികള്‍ ഹിന്ദിയടക്കം മൂന്ന് ഭാഷകള്‍ പഠിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്