ബെംഗളൂരു: കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ച് സമയം കളഞ്ഞെന്ന യുവാവിന്റെ പരാതിയിൽ പിവിആർ - ഐനോക്സിന് പിഴ. ബെംഗളൂരു സ്വദേശി അഭിഷേക് എം ആർ ആണ് പരാതി നൽകിയത്. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാൻ ആണ് ബെംഗളൂരു ഉപഭോക്തൃ കോടതി വിധി.
2023-ൽ സാം ബഹദൂർ എന്ന സിനിമ കാണാൻ പോയ തനിക്ക് സിനിമ കഴിഞ്ഞ് കൃത്യസമയത്ത് ജോലിക്കെത്താൻ കഴിഞ്ഞില്ലെന്നാണ് അഭിഷേക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ബുക്ക് മൈ ഷോയിൽ കാണിച്ച സമയത്തിൽ നിന്നും 25 മിനിറ്റ് വൈകിയാണ് പടം തുടങ്ങിയത് എന്നും ഇത് കാരണം താൻ ജോലിക്കെത്താൻ വൈകിയെന്നും ആണ് പരാതിയിൽ യുവാവ് പറയുന്നത്.
4.05ന് സിനിമ തുടങ്ങി 6.30ന് അവസാനിക്കും എന്നാണ് ബുക്ക് മൈ ഷോയിൽ കാണിച്ചിരുന്നത്. എന്നാൽ പരസ്യം കഴിഞ്ഞ് 4.30നാണ് സിനിമ തുടങ്ങിയതെന്നും ഇതോടെ തനിക്ക് അര മണിക്കൂർ നഷ്ടമായെന്നും യുവാവ് പറയുന്നു.
അതേസമയം കാണികളെ അനാവശ്യമായി അരമണിക്കൂറോളം തിയറ്ററിൽ പിടിച്ചിരുത്തി പരസ്യം കാണിക്കാൻ പിവിആറിന് അവകാശമില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി. ബുക്കിങ് ആപ്പുകളിൽ പരസ്യം തുടങ്ങുന്ന സമയമല്ല, സിനിമ തുടങ്ങുന്ന സമയമാണ് കാണിക്കേണ്ടതെന്നും കോടതി നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്