ഹൈദരാബാദ്: മുൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കാലേശ്വരം പ്രൊജക്ടിന്റെ ഭാഗമായുള്ള മേഡിഗാദ തടയുണയുടെ നിർമാണത്തിൽ കെ.സി.ആർ അഴിമതി നടത്തിയെന്നായിരുന്നു ഇയാളുടെ ആരോപണം. ഇയാൾ ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കോടതി കേസ് പരിഗണിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് കൊലപാതകം നടന്നിരിക്കുന്നത്. എന്നാൽ കൊലപാതകത്തിൽ രാഷ്ട്രീയവൈര്യമില്ലെന്നാണ് പൊലീസ് പറയുന്നത്. ഭൂമി തർക്കത്തെ തുടർന്നാണ് മുൻ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയ എൻ.രാജലിംഗമൂർത്തി കുത്തേറ്റ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച മോട്ടോർ സൈക്കിളിൽ പോകുന്നതിനിടെ രാത്രി ഏഴരയോടെ ഇയാൾക്ക് കുത്തേൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്