ന്യൂഡെല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘാംഗങ്ങളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭാര്യ പിടിയിലായി. പഹര്‍ഗഞ്ച് സ്വദേശിയായ സോനു നഗര്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം നോര്‍ത്ത് ഡല്‍ഹിയിലെ ശക്തി നഗറിലെ എഫ്സിഐ ഗോഡൗണിന് സമീപത്തു നിന്ന് ഡെല്‍ഹി പോലീസ് കണ്ടെത്തി.
നഗറിന്റെ മരണകാരണം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത്) രാജ ബന്തിയ പറഞ്ഞു.
അതിനിടെ, നഗറിന്റെ ഭാര്യ സരിത, ഗുലാബി ബാഗ് പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. രണ്ട് അജ്ഞാതര്‍ തന്റെ ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോയതായി അവര്‍ അവകാശപ്പെട്ടു. എന്നാല്‍, ഇവരുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ പൊലീസ് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങള്‍, കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ (സിഡിആര്‍), ഐപിഡിആര്‍ ഡാറ്റ എന്നിവ വിശകലനം ചെയ്ത പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊലപാതകത്തിന് മുമ്പ് പഞ്ചാബില്‍ നിന്നുള്ള ചിലര്‍ ഡല്‍ഹിയിലേക്ക് എത്തിയെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം ഇവര്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.
സരിതയും അമ്മയും പഞ്ചാബ് കേന്ദ്രീകരിച്ചുള്ള ഒന്നിലധികം നമ്പറുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അതിലൊന്ന് ഡല്‍ഹിയിലെ ഗുലാബി ബാഗ് ഏരിയയില്‍ സജീവമായി ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഈ സൂചനകളുടെ അടിസ്ഥാനത്തില്‍ മുക്ത്‌സറില്‍ പോലീസ് റെയ്ഡ് നടത്തുകയും 19 കാരനായ ബഗ്ഗ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ സിംഗ് കുറ്റം സമ്മതിക്കുകയും സരിത ഭര്‍ത്താവിനെ കൊല്ലാന്‍ തങ്ങളെ കൂലിക്കെടുത്തിരുന്നതായും വെളിപ്പെടുത്തി.
മുന്‍വിവാഹം ഉപേക്ഷിച്ച് സോനു നഗറിനെ വിവാഹം കഴിക്കുകയായിരുന്നു സരിത. എന്നാല്‍ സ്വത്ത് തര്‍ക്കം കാരണം സോനുവിനെ ഒഴിവാക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. ബഗ്ഗയെയും ഗുര്‍പ്രീതിനെയും സോനുവിനെ കൊല്ലാന്‍ വാടകയ്‌ക്കെടുത്തത് അങ്ങനെയാണ്. സോനുവിന്റെ ഗുലാബി ബാഗിലെ വസതിയില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് അയാളെ കൊലപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്