ബെംഗളൂരു: മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റക്കാരനാണെന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അഴിമതി വിരുദ്ധ നിരീക്ഷണ സമിതിയായ ലോകായുക്ത.
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിന് കത്തെഴുതിയ മൂന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തകരില്‍ ഒരാളായ സ്‌നേഹമയി കൃഷ്ണക്ക് നല്‍കിയ നോട്ടീസില്‍ മുന്‍ മുഖ്യമന്ത്രിക്കും മറ്റ് പ്രതികള്‍ക്കുമെതിരെ കുറ്റം തെളിയിക്കാന്‍ വസ്തുതകളൊന്നുമില്ലെന്ന് ലോകായുക്ത പറഞ്ഞു.
പരാതിക്കാരിക്ക് പ്രതികരിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം ലോകായുക്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
എന്നിരുന്നാലും, 2016 നും 2024 നും ഇടയില്‍ സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിക്കും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കും മുഡ നഷ്ടപരിഹാര ഭൂമി അനുവദിച്ചത് സൂക്ഷ്മപരിശോധനയില്‍ തുടരും. കൂടാതെ അനുബന്ധ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കും.
നഗരത്തിന് പുറത്തുള്ള ഭൂമിക്ക് പകരമായി മൈസൂരിലെ കണ്ണായ പ്ലോട്ടുകള്‍ അനുവദിച്ചതിലൂടെ സംസ്ഥാനത്തിന് 45 കോടി രൂപ നഷ്ടമായെന്നാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്