ശ്രീനഗര്‍: സുരക്ഷാ സേനയ്ക്കും ക്യാമ്പുകള്‍ക്കും നേരെയുള്ള ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനുമായി ഒരു സംഭാഷണത്തിന് ഇന്ത്യ തുടക്കമിടാന്‍ ഒരു സാധ്യതയുമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍, ജമ്മു കശ്മീരിന്റെ കാര്യങ്ങളില്‍ പാകിസ്ഥാന്‍ കൈകടത്തുന്നെന്ന് ഒമര്‍ അബ്ദുള്ള ആരോപിച്ചു. ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് തയാറാവണമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.
'പാകിസ്ഥാന്‍ ഒരിക്കലും ജമ്മു കശ്മീരിന്റെ കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്ന ആക്രമണങ്ങള്‍ കാരണം ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ല,' അബ്ദുല്ല പറഞ്ഞു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024ല്‍ 60 ഭീകരാക്രമണങ്ങളില്‍ ജമ്മു കശ്മീരില്‍ 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടെ 122 പേര്‍ കൊല്ലപ്പെട്ടു.
സൗഹൃദപരമായ ബന്ധത്തിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാരിന്റെ ചില ആശങ്കകള്‍ പാകിസ്ഥാന്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
2019-ല്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രഭരണപ്രദേശത്ത് പുനഃസ്ഥാപിക്കാന്‍ സാധ്യതകളൊന്നുമില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒമറും പിതാവ് ഫാറൂഖ് അബ്ദുള്ളയും പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് വേണ്ടി തുടര്‍ച്ചയായി ആവശ്യം ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്