ഫരീദാബാദ്: പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരനായ മകന്‍. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അജയ് നഗര്‍ പാര്‍ട്ട് 2ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് അലീം (55) ആണ് മരിച്ചത്.
പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് മുകൾ നിയലിൽ നിന്ന് അലീമിന്റെ നിലവിളി കേട്ട് വീട്ടുടമസ്ഥന്‍ റിയാസുദ്ദീന്‍ ഉണര്‍ന്നപ്പോഴാണ് സംഭവം അറിഞ്ഞത്. മുകളില്‍ എത്തി നോക്കുമ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരന്റെ സഹായത്തോടെ റിയാസുദ്ദീന്‍ ടെറസില്‍ കയറിയപ്പോഴാണ് മുറിക്ക് തീപിടിച്ചതായി കാണുന്നത്. റിയാസുദ്ദീനും അയല്‍വാസിയും ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കുമ്പോള്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ അലീമിനെ കാണുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്തന്നെ അലീം മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ഈ സമയം പതിനാലുകാരന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് പിതാവ് വഴക്കു പറഞ്ഞതായി പതിനാലുകാരന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഇതിൻ്റെ ദേഷ്യത്തില്‍ തീകൊളുത്തുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. കുട്ടിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്