ചെന്നൈയുടെ ബൗളിംഗ് മികച്ചതായിരുന്നു: ഹാർദ്ദിക് പാണ്ഡ്യ

APRIL 16, 2024, 8:05 PM

ചെയ്‌സ് ചെയ്യാനാകുന്ന ടോട്ടലായിരുന്നു ചെന്നൈ ഉയർത്തിയതെന്നും എന്നാൽ അവരുടെ ബൗളിംഗ് മികച്ചതായത് കൊണ്ടാണ് തോറ്റതെന്നും ഹാർദ്ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 20 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്.

'ഈ ലക്ഷ്യം തീർച്ചയായും ചെയ്‌സ് ചെയ്യാവുന്നതായിരുന്നു, പക്ഷേ ചെന്നൈ നന്നായി പന്തെറിഞ്ഞു. പതിരണ ആയിരുന്നു പ്രധാന വ്യത്യാസം ആയത്. ബൗളിംഗിലും ഫീൽഡിലും അവരുടെ പദ്ധതികൾ നല്ലതായിരുന്നു. സ്റ്റമ്പിന് പിന്നിൽ നിർദ്ദേശങ്ങൾ നൽകാൻ ധോണിയും ഉണ്ട് ' ഹാർദ്ദിക് പറയുന്നു.

'പതിരണ ആക്രമണത്തിൽ വന്ന് ആ രണ്ട് വിക്കറ്റുകൾ വീഴ്ത്തുന്നതുവരെ ഞങ്ങൾ നന്നായി കളിക്കുക ആയിരുന്നു. അതിനു ശേഷം ആണ് ഞങ്ങൾ പിറകിലായത്. ഇനി നല്ല ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്' ഹാർദ്ദിക് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam