പരിക്കുമൂലം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ജിമ്മില്‍ എക്‌സര്‍സൈസ് ചെയ്യുന്ന ചിത്രം ബുമ്ര സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. 'പുനര്‍നിര്‍മ്മാണം' എന്ന ഒറ്റവാക്ക് ക്യാപ്ഷനുമായാണ് ജിമ്മില്‍ നിന്നുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പങ്കിട്ട പോസ്റ്റിനെ പിന്ചുണച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. വേഗം പരിക്ക് ഭേദമാകട്ടെയെന്ന് നിരവധി പേര്‍ ആശംസ നേര്‍ന്നു.
ബുമ്രയുടെ അഭാവത്തില്‍ താരതമ്യേന അനുഭവപരിചയമില്ലാത്ത പേസ് ആക്രമണത്തെയാണ് ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ആശ്രയിക്കുന്നത്. ബുമ്രയുടെ അഭാവം ടീമിന് കാര്യമായ പ്രഹരമാണ്. പകരം ഹര്‍ഷിത് റാണയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടീമിന്റെ ടി20 ലോകകപ്പ് വിജയത്തില്‍ ബുമ്ര പ്രധാന പങ്ക് വഹിച്ചിരുന്നു. വെറും 4.17 എന്ന അവിശ്വസനീയമായ ഇക്കോണമി നിരക്കില്‍ ബൗള്‍ ചെയ്ത് ടൂര്‍ണമെന്റിലുടനീളം എട്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് ബുംറയുടെ അഭാവം ബിസിസിഐ സ്ഥിരീകരിച്ചത്. '2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ നടുവേദനയെത്തുടര്‍ന്ന് ഒഴിവാക്കുന്നു. സെലക്ഷന്‍ കമ്മിറ്റി ബുംറയുടെ പകരക്കാരനായി ഹര്‍ഷിത് റാണയെ തിരഞ്ഞെടുത്തു,'' ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ മാസം സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് മത്സരത്തിന് ശേഷം ബുംറ കളത്തിലിറങ്ങിയിട്ടില്ല. ആദ്യ ഇന്നിംഗ്സില്‍ 10.1 ഓവര്‍ മാത്രം ബൗള്‍ ചെയ്ത പേസറിന് പരിക്കേല്‍ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്