ഫുട്ബോൾ കളിക്കാർക്ക് നൽകുന്ന ഏറ്റവും അഭിമാനകരമായ അവാർഡുകളിൽ ഒന്നാണ് ബാലൺ ഡി ഓർ.ഒരു കാലത്ത് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മത്സരിച്ച് നേടിയെടുത്ത പുരസ്‌കാരമായിരുന്നു ബാലൺ ഡി ഓർ.
എട്ട് തവണ മെസിയും അഞ്ച് തവണ റൊണാള്‍ഡോയും ഈ പുരസ്‌കാരത്തിലേക്കെത്തി. ഇരുവരും പ്രമുഖ ലീഗില്‍ നിന്ന് വഴിമാറിയതോടെ യുവതാരങ്ങള്‍ ഇപ്പോള്‍ പുരസ്‌കാര നേട്ടത്തിലേക്കെത്താന്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം റോഡ്രിയാണ് ബാലൺ ഡി ഓർ നേടിയത്. വിനീഷ്യസ് ജൂനിയറിന് ലഭിക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരത്തെ മറികടന്ന് റോഡ്രി ബാലൺ ഡി ഓറി ലേക്കെത്തുകയായിരുന്നു. ഇത്തവണ ആരാവും ബാലൺ ഡി ഓർ കിരീടത്തിലേക്കെത്തുകയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന ചോദ്യമാണ്.
പല സൂപ്പര്‍ താരങ്ങളും ഇത്തവണ ബാലൺ ഡി ഓർ നേടാന്‍ സാധിക്കുന്ന തരത്തില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇപ്പോഴിതാ അടുത്ത ബാലൺ ഡി ഓർ നേടാന്‍ സാധ്യതയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ തിയറി ഹെന്‍ റി. ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് ബാലൺ ഡി ഓർ നേടുമെന്നാണ് ഹെന്‍ റിയുടെ പ്രവചനം. ഒസിബി സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ഹെന്‍ റി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
വിനീഷ്യസ് ജൂനിയറും പുരസ്‌കാരത്തിലേക്കെത്താന്‍ സാധ്യതയുള്ളവനാണെങ്കിലും കൂടുതല്‍ സാധ്യത സലാഹിനാണെന്നാണ് ഹെന്‍ റി പറയുന്നത്. സലാഹ് ലിവര്‍പൂള്‍ വിട്ടില്ലെങ്കില്‍ താരം ബാലൺ ഡി ഓറിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് വിലയിരുത്താം. ലിവര്‍പൂള്‍ വിട്ടാല്‍ സലാഹിന് ബാലൺ ഡി ഓർനേടാന്‍ സാധിച്ചേക്കില്ല. മെസിക്കും റൊണാള്‍ഡോക്കും ഇനിയൊരു ബാലൺ ഡി ഓർ നേട്ടം എളുപ്പമാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്