ന്യൂഡെല്‍ഹി: ട്രംപ് ഭരണകൂടം നാടുകടത്തുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ട് രണ്ട് യുഎസ് വിമാനങ്ങള്‍ കൂടി ഈ ആഴ്ച ഇന്ത്യയിലെത്തും. അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള രണ്ടാമത്തെ യുഎസ് വിമാനം ഫെബ്രുവരി 15 ന് അമൃത്സറില്‍ ഇറങ്ങും. ഫെബ്രുവരി 16 ന് മൂന്നാമത്തെ വിമാനവും ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി എത്തും. രണ്ട് വിമാനങ്ങളിലായി ഇന്ത്യയിലെത്തുന്നവരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. 104 അനധികൃത കുടിയേറ്റക്കാരെയും വഹിച്ചാണ് ആദ്യ വിമാനം കഴിഞ്ഞയാഴ്ച അമൃത്സറിലെത്തിയിരുന്നത്.
നാടുകടത്തപ്പെട്ടവരുടെ ആദ്യ ബാച്ചിനെ കൈകളില്‍ വിലങ്ങിട്ടും കാലുകള്‍ ചങ്ങലയിട്ടും അയച്ചത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് നാടുകടത്തപ്പെട്ടവരോടുള്ള പെരുമാറ്റത്തില്‍ ന്യൂഡല്‍ഹി വാഷിംഗ്ടണിനെ ആശങ്ക അറിയിച്ചു. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിലും ഈ വിഷയം കടന്നുവന്നേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം അമൃത്സറില്‍ നാടുകടത്തല്‍ വിമാനങ്ങള്‍ ഇറക്കാനുള്ള തീരുമാനം സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള എന്‍ഡിഎ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ ശ്രമമാണെന്ന് പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ ചീമ ആരോപിച്ചു. ''എന്തുകൊണ്ട് ഹരിയാനയോ ഗുജറാത്തോ തെരഞ്ഞെടുത്തില്ല? പഞ്ചാബിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമമാണിത്. പകരം ഈ വിമാനം അഹമ്മദാബാദില്‍ ഇറങ്ങണം,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്