മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ 1984 ൽ ഉണ്ടായ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ മുൻ കോൺഗ്രസ് എംപി സജൻ കുമാറിനെ ഡൽഹിയിലെ റൂസ് അവന്യൂ കോടതി ശിക്ഷിച്ചതായി റിപ്പോർട്ട്.
ജസ്വന്ത് സിങ്ങിനെയും മകൻ തരൺദീപ് സിംഗിനെയും കൊലപ്പെടുത്തിയ കേസിൽ ആണ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചത്. സജ്ജൻ കുമാർ ഇതിനകം ജീവപര്യന്തം തടവ് അനുഭവിച്ചിട്ടുണ്ട്.
അതേസമയം കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 18 ലേക്ക് മാറ്റി. ശിക്ഷ ഫെബ്രുവരി 18ന് കോടതി തീരുമാനിക്കുമെന്ന് കോടതി വിധിക്ക് ശേഷം അഭിഭാഷകൻ ഹർവീന്ദർ സിംഗ് ഫൂൽക്ക മാധ്യമങ്ങളോട് പറഞ്ഞു.
1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സജ്ജൻ കുമാർ ഇതിനകം ജീവപര്യന്തം തടവ് അനുഭവിക്കുന്നുണ്ട്. പ്രഖ്യാപനത്തിനായി തിഹാർ ജയിലിൽ നിന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി.
"നീതി ലഭിച്ചു! എന്നാണ് ബിജെപിയുടെ ഡൽഹി എംഎൽഎ മഞ്ജീന്ദർ സിംഗ് സിർസ വിധിക്ക് ശേഷം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്