ചെന്നൈ: സ്‌കൂള്‍ ബസില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സേലത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സേലം എടപ്പാടി സ്വദേശിയായ കന്ദഗുരു (14) ആണ് കൊല്ലപ്പെട്ടത്. എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ബസില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
ക്ലാസ് കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ സീറ്റിനെ ചൊല്ലി കന്ദഗുരുവും സഹപാഠിയും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കന്ദഗുരുവിനെ സഹപാഠി അടിച്ച് താഴെയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തലയിടിച്ചായിരുന്നു കുട്ടി നിലത്ത് വീണത്. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടന്‍തന്നെ കന്ദഗുരുവിനെ സേലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എടപ്പാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മര്‍ദിച്ച വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്