ഇംഫാല്‍: മണിപ്പൂരിലെ ഒരു സിആര്‍പിഎഫ് (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്) ക്യാംപില്‍ ഒരു ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ സൈനികന്‍ പിന്നീട് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
വ്യക്തിപരമായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന ഏതെങ്കിലും അടിസ്ഥാന ഘടകങ്ങള്‍ കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇംഫാല്‍ വെസ്റ്റ് ഡിസ്ട്രിക്ടിന് കീഴിലുള്ള ലംസാംഗിലെ സിആര്‍പിഎഫ് ക്യാമ്പിനുള്ളില്‍ രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പ് നടന്നത്. വെടിയേറ്റ സിആര്‍പിഎഫ് ജവാന്‍മാര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റ ജവാന്മാരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിആര്‍പിഎഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്