വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വാഷിംഗ്ടണിലെ ബ്ലെയര്‍ ഹൗസില്‍ യുഎസിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്‌സുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു.
കൂടിക്കാഴ്ച പ്രയോജനകരമായിരുന്നെന്നും വാള്‍ട്‌സ് ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്നും മോദി പ്രതികരിച്ചു. പ്രതിരോധം, സാങ്കേതിക വിദ്യ, സുരക്ഷ എന്നിവ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ സുപ്രധാന വശങ്ങളാണെന്നും ഈ വിഷയങ്ങളില്‍ മികച്ച ചര്‍ച്ച നടന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എഐ, സെമികണ്ടക്റ്റര്‍, സ്‌പേസ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ഡോജ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല വഹിക്കുന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായും പിന്നീട് മോദി കൂടിക്കാഴ്ച നടത്തി. മക്കളായ എക്‌സ്, സ്‌ട്രൈഡര്‍, അസൂര്‍ എന്നിവരുമായാണ് മോദിയെ കാണാന്‍ മസ്‌ക് എത്തിയത്.
ഇന്ത്യന്‍ വംശജനായ യുഎസ് വ്യവസായി വിവേക് രാമസ്വാമിയുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. യുഎസിലെ ഇന്ത്യന്‍ സമൂഹവും മോദിയെ കാണാന്‍ ബ്ലെയര്‍ ഹൗസിന് സമീപം തടിച്ചു കൂടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്