അമേരിക്കയില്‍ മുട്ട ക്ഷാമം രൂക്ഷമാകുന്നു

FEBRUARY 12, 2025, 5:55 PM

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മുട്ട ക്ഷാമം കൂടുതല്‍ വഷളാകുന്നുവെന്ന് റിപ്പോര്‍ട്ട്. മുട്ട ക്ഷാമത്താല്‍ യുഎസ് പലചരക്ക് ഷെല്‍ഫുകള്‍ കാലിയായതോടെ മുട്ടകളുടെ വില ഒരു മാസത്തിനുള്ളില്‍ 15% ഉയര്‍ന്നു.

പക്ഷിപ്പനിയെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് മുട്ട കോഴികളെയാണ് യു.എസില്‍ കൊന്നൊടുക്കിയത്. ഇതോടെ ജനുവരിയില്‍ വില ഒരു മാസം മുമ്പുള്ളതിനേക്കാള്‍ 15% ത്തിലധികം ഉയര്‍ന്നു. 2015 ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമായിരുന്നു അത്.

ബുധനാഴ്ച യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2023 ഓഗസ്റ്റിനുശേഷം യുഎസിലെ മൊത്തത്തിലുള്ള പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്താന്‍ ഈ കുതിപ്പ് സഹായിച്ചു എന്ന് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam