വാഷിംഗ്‌ടൺ :അമ്മയെ കൊലപ്പെടുത്തിയ കേസിൽ മുൻ യുകോണിലെയും സൗത്ത് കരോലിനയിലെയും ബാസ്കറ്റ്ബോൾ താരം എറിക് കോബിനെ അറസ്റ്റ് ചെയ്തു.
51 കാരിയായ എറിക്ക എല്ലെൻ വിൻഫോർഡിനെ വീടിന്റെ പിൻവശത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. തലയിലും വയറിലും ഇടതു കാലിലും ഒന്നിലധികം വെടിയേറ്റ മുറിവുകൾ മൃതദേഹത്തിലുണ്ടായിരുന്നു.
പോലീസ് എത്തിയപ്പോൾ 28 കാരനായ കോബ് വീട്ടിലുണ്ടായിരുന്നു. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി പോലീസ് കൊണ്ടുപോയി. വീട്ടിലെ തറയിൽ രക്തവും വാതിലിൽ വെടിയുണ്ടകളുടെ പാടുകളും ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
കോബ്ബിന്റെ കിടക്കയിൽ നിന്ന് ഒരു AR-സ്റ്റൈൽ റൈഫിളും സ്മിത്ത് & വെസൺ 9mm സെമി ഓട്ടോമാറ്റിക് ഹാൻഡ്‌ഗണും പോലീസ് കണ്ടെത്തി. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.
ഞായറാഴ്ച രാത്രി 8 മണിയോടെ "അവൻ എന്നെ കൊല്ലാൻ പോകുന്നു" എന്ന് ഒരു സ്ത്രീ നിലവിളിക്കുന്നത് കേട്ടതായി അയൽവാസി പോലീസിനോട് പറഞ്ഞു. മറ്റൊരാൾ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായും മൊഴി നൽകി. എറിക്ക വിൻഫോർഡിന്റെ സുഹൃത്ത് ആണ് മൃതദേഹം ആദ്യം കണ്ടത്. അവർ ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്