ബാംഗ്ലൂർ: മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കിയതിന്റെ വിഷമത്തിൽ 15 വയസുകാരി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ബാംഗ്ലൂർ കാടുഗോഡി അസറ്റ് മാർക്ക് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകൾ അവന്തിക ചൗരസ്യയാണ് ജീവനൊടുക്കിയത്.
കുട്ടിയെ അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് അപ്പാർട്ട്മെൻ്റിൻ്റെ ഇരുപതാം നിലയിൽ നിന്നും പെൺകുട്ടി ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്താംക്ലാസ് പരീക്ഷ അടുത്തതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പെൺകുട്ടിയെ അമ്മ നിർബന്ധിക്കുകയും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വൈറ്റ്ഫീൽഡിലെ സ്വകാര്യസ്കൂൾ വിദ്യാർത്ഥിനിയാണ് അവന്തിക. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്