വാഷിംഗ്ടണ്‍: ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയ്ക്ക് ഉണ്ടായിരുന്ന നിയമപരമായ തടസം ഒഴിവായി. ബോസ്റ്റണിലെ ഒരു ഫെഡറല്‍ കോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് ട്രംപിന്റെ പദ്ധതിയ്ക്ക് അനുകൂലസാഹചര്യം ഒരുങ്ങിയത്.
ലേബര്‍ യൂണിയനുകള്‍ ഉന്നയിച്ച വെല്ലുവിളിയെ തുടര്‍ന്നായിരുന്നു ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റിനെ സംബന്ധിച്ചടുത്തോളം ഇത് ഒരു വലിയ നിയമപരമായ വിജയമാണ്. കോടതിയില്‍ നിരവധി തോല്‍വികള്‍ക്ക് ശേഷമാണ് പ്രസിഡന്റിന് അനുകൂലമായൊരു ഉത്തരവ് ഫെഡറല്‍ കോടതിയില്‍ നിന്നും ഉണ്ടാകുന്നത്.
77 ദശലക്ഷം അമേരിക്കക്കാരുടെ ആഗ്രഹത്തിന് മുകളില്‍ നിയമപരമായ പോരാട്ടങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ലെന്ന് ഇത് തെളിയിക്കുന്നു എന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മറ്റൊരു ലേബര്‍ യൂണിയന്‍ ബുധനാഴ്ച രാത്രി വാഷിംഗ്ടണ്‍ ഡി.സിയില്‍ കേസ് നല്‍കിയെങ്കിലും അതിന്റെ തീരുമാനങ്ങള്‍ അറിവായിട്ടില്ല.
ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റിന്റെ വക്താവ് മക്ലോറിന്‍ പിനോവര്‍ പറഞ്ഞതനുസരിച്ച്, 75000 ഫെഡറല്‍ ജീവനക്കാര്‍ സെപ്റ്റംബര്‍ 30 വരെ പണം നല്‍കുന്നതിന് പകരം രാജിവെക്കാനുള്ള ഓഫര്‍ സ്വീകരിച്ചു എന്നാണ്. ഫെഡറല്‍ ജീവനക്കാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് മികച്ച ആസൂത്രണം നടത്താന്‍ ഈ പദ്ധതി നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്നായിരുന്നു മക്ലോറിന്‍ പ്രതികരിച്ചത്.
അതേസമയം യൂണിയന്റെ വക്കീലുകള്‍ അടുത്ത ഘട്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് നാഷണല്‍ പ്രസിഡന്റ് എവററ്ട് കെല്ലി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്