വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിംഗ് ആര്‍ട്സിന്റെ നവീകരണ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി ട്രംപാണ് സംഘടനയുടെ പുതിയ ചെയര്‍മാന്‍. തുടര്‍ന്ന് സംഘടനയുടെ പ്രസിഡന്റ് ഡെബോറ റട്ടറിനെ പുറത്താക്കി.
ട്രംപ് പുതുതായി നിയമിച്ചവരെ ഉള്‍പ്പെടുത്തി ട്രസ്റ്റി ബോര്‍ഡ് അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തുവെന്നും റിച്ചാര്‍ഡ് ഗ്രെനെലിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചുവെന്നും കെന്നഡി സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഉഭയകക്ഷി പിന്തുണ ആസ്വദിച്ച രാജ്യത്തെ പ്രമുഖ കലാ സംഘടനകളിലൊന്നായ കെന്നഡി സെന്ററിന്റെ ചെയര്‍മാനായിരുന്ന ഡേവിഡ് റൂബന്‍സ്റ്റീനെ ട്രംപ് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്