വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ താനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെലഫോണ്‍ ചര്‍ച്ചയിലാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതെന്ന് ട്രംപ് തന്റെ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അറിയിച്ചു.
'റഷ്യ/ഉക്രെയ്ന്‍ യുദ്ധത്തില്‍ സംഭവിക്കുന്ന ദശലക്ഷക്കണക്കിന് മരണങ്ങള്‍ തടയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നെന്ന് രണ്ടുപേരും സമ്മതിച്ചു' ട്രംപ് എഴുതി. പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതുള്‍പ്പെടെ വളരെ അടുത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും ട്രംപ് പറഞ്ഞു.
അതാത് ടീമുകള്‍ ഉടനടി ചര്‍ച്ചകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു.
ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനപരമായ നീക്കുപോക്കുകള്‍ക്ക് തയാറാണെന്ന് പുടിന്‍ ട്രംപിനെ അറിയിച്ചതായി ക്രെംലിനും സ്ഥിരീകരിച്ചു.
മൂന്ന് വര്‍ഷത്തിലേറെയായി റഷ്യയില്‍ തടവിലാക്കപ്പെട്ട യുഎസ് സ്‌കൂള്‍ അധ്യാപകന്‍ മാര്‍ക്ക് ഫോഗലിനെ വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ ഫോണില്‍ സംസാരിച്ചത്. ഫോഗലിന് പകരം കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസില്‍ തടവിലാക്കിയ റഷ്യന്‍ ക്രിപ്റ്റോകറന്‍സി കിംഗ്പിന്‍ അലക്സാണ്ടര്‍ വിന്നിക്കിനെ അമേരിക്ക മോചിപ്പിച്ചു.
ഫോഗലിന്റെ മോചനം യുഎസ്-റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഇത് രണ്ട് ശക്തികള്‍ക്കിടയില്‍ കൂടുതല്‍ സഹകരണത്തിന് വഴിയൊരുക്കും. യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ട്രംപും പുടിനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ നിര്‍ണായക ആത്മവിശ്വാസം വളര്‍ത്തുന്ന നടപടിയാണ് തടവുകാരുടെ കൈമാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്