സംസ്ഥാനത്തെ കൈക്കൂലിക്കാരായ 200 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി വിജിലൻസ് 

FEBRUARY 13, 2025, 12:05 AM

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോ​ഗസ്ഥരെ പൊക്കാൻ ലക്ഷ്യമിട്ട് വിജിലൻസ്.

ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും ചെറുക്കാൻ ഊർജ്ജസ്വലരായി പ്രവർത്തിക്കണമെന്ന് വിജിലൻസ് ഡയറക്ടർ  വിജിലൻസ് ഉദ്യോഗസ്ഥർക്കാണ്  നിർദ്ദേശം നൽകി.

ഇതിന് മുന്നോടിയായി കൈക്കൂലിക്കാരായ 200 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കി. വിജിലൻസ് ഇൻ്റലിജൻസ് വിഭാഗമാണ് പട്ടിക തയ്യാറാക്കിയത്. 

vachakam
vachakam
vachakam

 പട്ടികയിൽ ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ റവന്യൂ വകുപ്പിൽ നിന്നാണ്. ഈ ഉദ്യോഗസ്ഥരെ നിരന്തരമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തിൽ വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടു.

ഇവരെ കുരുക്കാൻ മാസത്തിൽ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നാണ് വിജിലൻസ് എസ്‌പിമാരോട് ആവശ്യപ്പെട്ടത്. അതിനായി ജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam