യുഎസ് ഹെല്‍ത്ത് സെക്രട്ടറിയായി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറെ അംഗീകരിച്ച് സെനറ്റ്. വ്യാഴാഴ്ച യുഎസ് സെനറ്റ് 52-48 വോട്ടുകള്‍ക്ക് ട്രംപിന്റെ നോമിനിയായ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.
മുന്‍ സെനറ്റ് ഭൂരിപക്ഷ നേതാവും റിപ്പബ്ലിക്കനുമായ മിച്ച് മക്കോണല്‍, 47 ഡെമോക്രാറ്റുകള്‍ക്കൊപ്പം കെന്നഡിയുടെ നാമനിര്‍ദ്ദേശത്തിനെതിരെ വോട്ട് ചെയ്തു. എന്നിരുന്നാലും കെന്നഡിയുടെ വിജയം അനായാസമായിരുന്നു.
എഫ്ഡിഎ, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഉന്നത ഏജന്‍സികളുടെ മേല്‍നോട്ടം വഹിക്കുന്ന, ആരോഗ്യ-മനുഷ്യ സേവനങ്ങളുടെ ബൃഹത്തായ വകുപ്പിനെ നയിക്കാന്‍ ഇതോടെ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്