അമ്മയോടൊപ്പം സ്കൂൾബസ് കാത്തുനിൽക്കുന്നതിനിടെ മുളകുപൊടിയെറിഞ്ഞ് 6 വയസുകാരനെ തട്ടിക്കൊണ്ടുപോയി

FEBRUARY 13, 2025, 10:18 AM

ഗ്വാളിയോർ: രാവിലെ സ്കൂളിൽ പോകാൻ അമ്മയോടൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന ആറ് വയസ്സുള്ള ആൺകുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. അമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷമാണ് തട്ടിക്കൊണ്ടുപോയത്.

ഇന്ന് രാവിലെ ഗ്വാളിയോർ നഗരത്തിലെ മോറൽ പ്രദേശത്താണ് സംഭവം. പഞ്ചസാര വ്യാപാരിയായ രാഹുൽ ഗുപ്തയുടെ മകനെയാണ്  തട്ടിക്കൊണ്ടുപോയത്. 

ബൈക്കിലെത്തിയ രണ്ട് പേർ ഇവരുടെ വീടിന് അടുത്ത് വാഹനം നിർത്തി. പിന്നിലിരുന്ന ഒരാൾ ഇറങ്ങിവന്ന് കുട്ടിയുടെ അമ്മയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കുട്ടിയെ എടുത്ത് ബൈക്കിൽ ഇരുത്തുകയായിരുന്നു. 

vachakam
vachakam
vachakam

രണ്ടാമൻ ഈ സമയമത്രയും ബൈക്ക് സ്റ്റാർട്ട് ചെയ്ത് തയ്യാറായി നിന്നു. കുട്ടിയെ രണ്ട് പേർക്കും ഇടയിൽ ഇരുത്തിയതും ഓടിച്ച് പോവുകയായിരുന്നു.

പരിസരത്തെ ഒരു സിസിടിവി ക്യാമറയിൽ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്.തട്ടിക്കൊണ്ട് പോയവരെക്കുറിച്ചോ കുട്ടിയെ രക്ഷിക്കാൻ സാധിക്കുന്നതോ ആയ എന്തെങ്കിലും വിവരം നൽകുന്നവർക്ക് 30,000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam