ബംഗളൂരു: ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സ് തയ്യാറെടുക്കുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പിനാക റോക്കറ്റിലേക്കാണ് ഫ്രാന്‍സിന്റെ കണ്ണുടക്കിയതെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സഥാനത്താണ് ഫ്രാന്‍സ്.
ഇതാദ്യമായാണ് ഫ്രാന്‍സ് ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നത്. പിനാകയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോക്കറ്റിന്റെ പ്രവര്‍ത്തന മികവ് ഫ്രഞ്ച് പ്രതിനിധി സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എഐ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഫ്രാന്‍സില്‍ എത്തിയ വേളയിലാണ് വിവരം പുറത്ത് വന്നത്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് സംവിധാനമാണ് പിനാക. 1.2 ടണ്‍ ഭാരം വഹിക്കാന്‍ പിനാകയ്ക്ക് കഴിയും. 90 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും ശത്രു താവളങ്ങളേയും കൃത്യതയോടെ തകര്‍ക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. 44 സെക്കന്‍ഡിനുള്ളില്‍ 12 തവണ റോക്കറ്റുകള്‍ ലോഞ്ച് ചെയ്യാനാകുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകതയാണ്. ടെലിമിനേറ്ററി, റഡാറുകള്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ടാര്‍ജെറ്റിംഗ് സിസ്റ്റം എന്നിവയും റോക്കറ്റിലുണ്ട്. അതിര്‍ത്തിയില്‍ ഉടലെടുക്കുന്ന ചൈനീസ്-പാക് ഭീഷണികള്‍ നേരിടാന്‍ സൈന്യത്തിന് കരുത്തുപകരുന്നതില്‍ മുന്‍പന്തിയിലാണ് പിനാകയുടെ സ്ഥാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്