ഇന്നലെ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ അക്ഷരാർത്ഥത്തിൽ വിനീഷ്യസ് ജൂനിയർ ആയിരുന്നു ശ്രദ്ധേയൻ. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി റയലിന്റെ വിജയത്തിൽ ബ്രസീലിയൻ സൂപ്പർ താരം നിർണായക പങ്ക് വഹിച്ചു.
85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്ന ശേഷമാണ് റയലിന്റെ തകർപ്പൻ വിജയം. 86-ാം മിനിറ്റിൽ ബ്രാഹിം ഡയസും ഇൻജുറി ടൈമിൽ ജൂഡ് ബെല്ലിംഗ്ഹാമും ഗോൾ നേടി. ലോസ് ബ്ലാങ്കോസിനായി കൈലിയൻ എംബാപ്പെയാണ് ആദ്യ ഗോൾ നേടിയത്. വിനീഷ്യസ് ജൂനിയറിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.
ഇന്നലെ, എത്തിഹാദ് ഗാലറിയിൽ വിനീഷ്യസിനെ പരിഹസിക്കുന്ന ഒരു ബാനർ സിറ്റി ആരാധകർ ഉയർത്തിയിരുന്നു. സ്പാനിഷ് മിഡ്ഫീല്‍ഡർ റോഡ്രി ബാലൻദ്യോർ പുരസ്‌കാരത്തില്‍ ചുംബിച്ച് നില്‍ക്കുന്ന ചിത്രത്തില്‍ 'കരച്ചില്‍ നിർത്തൂ എന്നാണ്' ആരാധകര്‍ എഴുതിയിട്ടിരുന്നത്. റയലിന്റെ വിജയത്തിന് ശേഷം ഇതിനെ കുറിച്ച് വിനീഷ്യസിനോട് മാധ്യമ പ്രവർത്തകർ ചോദ്യമുന്നയിച്ചു.
. ആ ബാനറാണ് തനിക്ക് ഊർജം നല്‍കിയത് എന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ മറുപടി. കളിക്കിടെ തന്നെ പ്രകോപിപ്പിച്ച് കൊണ്ടിരുന്ന സിറ്റി ആരാധകർക്ക് മുന്നില്‍ റയലിന്റെ 15 ചാമ്ബ്യൻസ് ലീഗ് കിരീടങ്ങളുടെ ലോഗോയില്‍ വിനീഷ്യസ് ചുംബിക്കുന്നതും കാണാമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്