സഞ്ജുവിന്റെ  ശസ്ത്രക്രിയ പൂര്‍ത്തിയായി; ഐപിഎല്‍ പങ്കാളിത്തം സംശയത്തില്‍

FEBRUARY 12, 2025, 3:26 AM

വിരലിന് പരിക്കേറ്റ ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. താരം ഡോക്ടർമാർക്കൊപ്പം ഇരിക്കുന്നൊരു ചിത്രം പുറത്തുവന്നിരുന്നു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലാണ് താരത്തിന് പരിക്കേറ്റത്. ജോഫ്ര ആർച്ചറുടെ പന്ത് ചൂണ്ട് വിരലില്‍ ഇടിക്കുകയായിരുന്നു.

ഐപിഎല്ലിന് 38 ദിവസം മാത്രം ശേഷിക്കെ സഞ്ജു സാംസണിന്റെ പങ്കാളിങ്കാളിത്തം സംശയത്തിലാണ്. രാജസ്ഥാൻ റോയല്‍സ് നായകന്റെ കൈയില്‍ പരിക്കേറ്റത് ഫെബ്രുവരി രണ്ടിനായിരുന്നു.

vachakam
vachakam
vachakam

നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ ചികിത്സയ്‌ക്ക് ശേഷമാകും സഞ്ജു ട്രെയിനിംഗ് ആരംഭിക്കുക. ഐപിഎല്‍ കളിക്കണമെങ്കില്‍ താരത്തിന് എൻ.സി.എ അനുമതി വേണ്ടിവരും. പ്രീ സീസണ്‍ ക്യാമ്ബില്‍ പങ്കെടുക്കുന്നതിന് അനുസരിച്ചാകും താരത്തിന്റെ മടങ്ങി വരവ്.

വാങ്കഡെ സ്റ്റേഡിയത്തില്‍ ബാറ്റിംഗിന് ഇറങ്ങിയ താരം രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് കീപ്പിംഗിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പകരം ധ്രുവ് ജുറേലാണ് കീപ്പിംഗിന് ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജുവിന് വിരലിന് പരിക്കേറ്റത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam