ഇംഗ്ലണ്ടിന് നാണം കെട്ട തോൽവി; ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വമ്പന്‍ ജയവുമായി ഇന്ത്യ

FEBRUARY 12, 2025, 9:49 AM

അഹമ്മദാബാദ്: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ. ജയത്തോടെ മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരിയ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഒരുക്കം ഗംഭീരമാക്കി എന്ന് തന്നെ പറയേണ്ടി വരും. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 34.2 ഓവറില്‍ 214 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 38 റണ്‍സ് വീതമെടുത്ത ടോം ബാന്‍റണും ഗുസ് അറ്റ്കിന്‍സണുമാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍മാര്‍. ഇന്ത്യക്കായി അര്‍ഷദീപ് സിംഗും ഹര്‍ഷിത് റാണയും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 356ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 34.2 ഓവറില്‍ 214ന് ഓള്‍ ഔട്ട്.

അതേസമയം ഇന്നത്തെ മത്സരത്തിൽ കൊഹ്‌ലിയും തന്റെ ഫോം തിരികെ കൊണ്ടു വരുന്നു എന്ന സൂചനകളാണ് നൽകിയത്. കരിയറിലെ 73ാം അർദ്ധസെഞ്ച്വറിയാണ് കൊഹ്ലി നേടിയത്. ആദിൽ റഷീദിന്റെ മികച്ച പന്തിൽ കൊഹ്ലി (52) പുറത്തായതിന് പിന്നാലെ വന്ന ശ്രേയസ് അയ്യർ 64 പന്തുകളിൽ 78 റൺസ് നേടി മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. കെഎൽ രാഹുൽ (40), ഹാർദ്ദിക് പാണ്ഡ്യ (17), അക്സർ പട്ടേൽ (13), വാഷിംഗ്ടൺ സുന്ദർ (14), ഹർഷിത് റാണ (13), അർഷദീപ് (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനങ്ങൾ. നിശ്ചിത 50 ഓവറിൽ 356ന് ഇന്ത്യ ഓൾഔട്ടായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam