ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ്: ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി, പിന്മാറി മിച്ചല്‍ സ്റ്റാർക്ക്

FEBRUARY 12, 2025, 4:37 AM

ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്നും പിന്മാറി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.

വ്യക്തിപരമായ കാരണങ്ങളാലാണ് സ്റ്റാര്‍ക്ക് പിന്മാറിയതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്. നേരത്തെ പരിക്ക് മൂലം പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവരെ ഓസ്‌ട്രേലിയക്ക് നഷ്ടമായിരുന്നു. 

ചാമ്ബ്യന്‍സ് ട്രോഫിക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് മാര്‍ക്കസ് സ്റ്റോയ്‌നിസ് വിരമിക്കല്‍ പ്രഖ്യാപിച്ചതും ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് മിച്ചല്‍ സ്റ്റാര്‍ക്കും ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും പിന്മാറിയിരിക്കുന്നത്.

vachakam
vachakam
vachakam

പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താകും ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിക്കുക. 

ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്ബരയില്‍ പരിക്കേറ്റ കമ്മിന്‍സും, ഹേസല്‍വുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്ബരയിലും കളിച്ചിരുന്നില്ല. നാല് പ്രധാനതാരങ്ങള്‍ക്ക് പകരം 4 മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയന്‍ 15 അംഗ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), അലക്‌സ് കാരി, സീന്‍ അബോട്ട്, ബെന്‍ ഡ്വാര്‍സ്യൂസ്, നഥാന്‍ എല്ലിസ്, ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീഷ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, തന്‍വീര്‍ സംഗ, മാത്യൂ ഷോര്‍ട്ട്, ആഡം സാമ്ബ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam