ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ഗോട്ട്. ഇപ്പോൾ ചിത്രത്തിന്റെ സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ഒരു പരിപാടിയിൽ ഗോട്ട് സംബന്ധിച്ച് പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് രണ്ട് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്നാണ് യുവന്‍ വെളിപ്പെടുത്തിയത്.
അതേസമയം ഏപ്രിൽ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിൾ 'വിസിൽ പോഡു' പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ആലപിച്ച മറ്റൊരു ഗാനം ഒരുങ്ങുന്നു എന്ന കാര്യം യുവൻ ശങ്കർ രാജ ആരാധകരോട് വെളിപ്പെടുത്തിയത്.
യുവൻ ശങ്കർ രാജ ഇക്കാര്യം പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. പടത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ വലിയൊരു ഓഡിയോ ലോഞ്ച് ഉണ്ടാകുമെന്നും യുവൻ ശങ്കർ രാജ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്