ഡിണ്ടിഗല്‍∙ കൊടൈക്കനാലിലെ ഗുണ കേവിലെ നിരോധിത മേഖലയില്‍ ഇറങ്ങിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
നിരോധിത മേഖലയില്‍ യുവാക്കള്‍ ഇറങ്ങിയതായി വിവരം ലഭിച്ചയുടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിനു പുറമേ തമിഴ്നാട്ടിലും 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമ തരംഗമായതോടെ കൊടൈക്കനാലിലേക്കും ഗുണ കേവിലേക്കും സഞ്ചാരികളുടെ കുത്തൊഴുക്കാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ 40,000 വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയതെന്നാണ് കണക്ക്. കൊടൈക്കനാലിലേക്കു പോകുന്ന സംഘത്തിലൊരാള്‍ ഗുണ കേവില്‍ അകപ്പെടുന്നതാണ് സിനിമയുടെ പ്രമേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്