മുംബൈ: ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർതാരമാണ് ഷാരൂഖ് ഖാൻ. ഒരിടവേളയ്ക്ക് ശേഷം 2023ൽ വമ്പൻ ചിത്രങ്ങളുമായി ഷാരൂഖ് ആരാധകരുടെ മുന്നിലെത്തി.
പത്താൻ, ജവാൻ, ഡങ്കി എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി. നിലവിൽ സ്റ്റാർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് ഷാരൂഖ്. അതിനിടെ അംബാനി കുടുംബത്തിൽ വലിയൊരു കല്യാണം നടക്കുകയാണ്.
അംബാനി കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഷാരൂഖിനുള്ളത്. ആനന്ദ് അംബാനി-രാധിക മർച്ചൻ്റ് പ്രീ വെഡ്ഡിങ്ങിൽ ഷാരൂഖിൻ്റെ ലൈവ് പെർഫോമൻസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഗുജറാത്തിലെ ജാംനഗറിലെ റിലയൻസ് ടൗൺഷിപ്പ് അടുത്തിടെ ഷാരൂഖ് സന്ദർശിച്ചിരുന്നു. ഇവിടെയാണ് ആനന്ദിൻ്റെ വിവാഹത്തിന് മുമ്പുള്ള പരിപാടികൾ നടക്കുന്നത്. ആഗോള തലത്തില്‍ നിന്ന് തന്നെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖിന്റെ സ്‌റ്റേജ് പെര്‍ഫോമന്‍സായിരിക്കും ഇതില്‍ ഏറ്റവും പ്രധാന ആകര്‍ഷണം. ആനന്ദിന്റെ വിവാഹം ജൂലായിലായിരിക്കും. മുംബൈയില്‍ വെച്ചായിരിക്കും ഇതിന്റെ പരിപാടികള്‍ നടക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടക്കുന്നത്.
ഷാരൂഖിന്റെ സ്‌റ്റേജ് പെര്‍ഫോമന്‍സിന് വലിയ ആരാധകവൃത്തം തന്നെയുണ്ട്. അതുകൊണ്ട് വമ്ബന്‍ തുക തന്നെ ഓരോ ഷോയ്ക്ക് താരം വാങ്ങാറുമുണ്ട്. വിവാഹത്തിലെ സ്‌റ്റേജ് പെര്‍ഫോമന്‍സുകള്‍ തന്റെ ട്രേഡ് മാര്‍ക്ക് ശൈലിയിലാണ് ഷാരൂഖ് നടത്താറുള്ളത്. മൂന്ന് മുതല്‍ നാല് കോടി വരെയാണ് ഒരു പെര്‍ഫോമന്‍സിനായി താരം വാങ്ങാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്