മലയാളികളുടെ പ്രിയ താരമാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജെസി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അപർണ. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടി.
അതേസമയം തടി കൂടിയതിന്റെ പേരിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾക്കും താരം ഇരയായി. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രായനിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്. ധനുഷ് സംവിധാനം ചെയ്ത് ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മേഘലൈ എന്ന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അപർണയാണ്.
ഇപ്പോൾ ധനുഷിനെ കുറിച്ച് അപർണ പറഞ്ഞ കാര്യങ്ങൾ ആണ് വൈറലാവുന്നത്. ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് നടി ധനുഷിനെ കുറിച്ച് പറഞ്ഞത്. താന്‍ തടിവെച്ച സമയത്ത് ചെയ്ത സിനിമയാണ് രായനെന്നും എല്ലാവരും ആ സമയത്ത് തന്നെ തളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ധനുഷും മറ്റു സഹ പ്രവര്‍ത്തകരും തനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കിയെന്നുമാണ് അപര്‍ണ ബാലമുരളി വ്യക്തമാക്കിയത്.
സ്‌ക്രീനില്‍ നന്നായി പെര്‍ഫോം ചെയ്യുക എന്ന മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നതെന്നും വളരെ ആത്മവിശ്വാസം ലഭിച്ച സിനിമയായിരുന്നു രായനെന്നും അപര്‍ണ പറയുന്നു. എത്ര ഉയരത്തിലെത്തിയാലും ഞാനെപ്പോഴും നന്ദിയുള്ളവളായിരിക്കും എന്നും അപർണ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്