‘ഗർഭിണിയാണെന്ന’ വൈറൽ പോസ്റ്റ് വ്യാജം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്കായെന്ന് സജ്ന നൂർ

JUNE 4, 2026, 10:02 PM

കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായ ഗർഭധാരണ പോസ്റ്റിനെക്കുറിച്ച് വിശദീകരണവുമായി നടി സജ്ന നൂർ രംഗത്ത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, സുഹൃത്തുക്കൾ വിവരം അറിയിച്ചതിന് ശേഷമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും താരം വ്യക്തമാക്കി.

വൈറലായ പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, അക്കൗണ്ട് ദുരുപയോഗം ചെയ്താണ് അത് പ്രസിദ്ധീകരിച്ചതെന്നും സജ്ന പറഞ്ഞു. സംഭവത്തെക്കുറിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

അക്കൗണ്ട് ഹാക്ക് ചെയ്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സജ്ന വ്യക്തമാക്കി. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും താരം പ്രതികരിച്ചു.

vachakam
vachakam
vachakam

ഇന്നലെ ആണ് സജ്ന ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയ പോസ്റ്റ് താരത്തിന്റെ അക്കൗണ്ടിൽ എത്തിയത്. ഈ പോസ്റ്റിനൊപ്പം താരവും റസൂൽ പൂക്കുട്ടിയും ഇരിക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ഈ പോസ്റ്റ് ആണ് തന്റെ അറിവില്ലാതെ ആണ് പുറത്ത് വന്നത് എന്ന വിശദീകരണവുമായി താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

സജ്ന നൂറിന്റെ വാക്കുകൾ ഇങ്ങനെ

എന്‍റെ കുറച്ച് വിവാദ വീഡിയോകള്‍ ഇപ്പോള്‍ വന്നോണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്‍റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു. എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്‍റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു. അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. 

vachakam
vachakam
vachakam

വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാന് പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്‍റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിന്‍റെ വഴിയെ ഞാന്‍ നീങ്ങിക്കോളാം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam