'ഇനി വില്ലൻ വേഷങ്ങളിൽ അഭിനയിക്കില്ല'; തുറന്ന് പറഞ്ഞു വിജയ് സേതുപതി 

JUNE 22, 2024, 7:52 AM

തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച നടനാണ് വിജയ് സേതുപതി. നായക വേഷത്തിൽ മാത്രമല്ല വില്ലൻ വേഷത്തിലും തിളങ്ങുന്ന താരമാണ് വിജയ് സേതുപതി. മാസ്റ്റർ, വിക്രം, ജവാൻ തുടങ്ങിയ പാൻ ഇന്ത്യൻ ചിത്രങ്ങളിൽ നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായി വിജയ് സേതുപതി തിളങ്ങിയിരുന്നു. 

എന്നാൽ ഇപ്പോഴിതാ കരിയറിൽ ഇനി വില്ലൻ വേഷങ്ങൾക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മഹാരാജ'യുടെ പ്രമോഷണൽ വേളകൾക്കിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. കൈതി 2 വിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് താരം തുടങ്ങിയത്.

കൈതിയുടെ രണ്ടാം ഭാഗത്തില്‍ ഞാൻ അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്തകൾ വ്യാജമാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ (LCU) ഭാഗമായ ചിത്രമാണ് കൈതി 2. വിക്രം സിനിമയിൽ തന്‍റെ കഥാപാത്രമായ സന്ദനത്തെ കൊന്ന് കളയുകയാണല്ലോ. പിന്നെ ജീവനോടെ വരണമെങ്കിൽ എന്തെങ്കിലും ഫാന്‍റസി വേർഷൻ ലോകേഷ് എഴുതി പിടിപ്പിക്കണം. അയാൾ അത് ചെയ്യില്ല. കൈതി ഫസ്റ്റ് വേർഷനിലും ഞാൻ അഭിനയിച്ചിട്ടില്ല. അല്ലെങ്കിലും ഇനി ഒരിക്കൽ കൂടി വില്ലനായി അഭിനയിക്കാൻ ഞാനില്ല. അഭിനയ ജീവിതത്തിനിടയിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില പ്രത്യേക കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനിടയിൽ സംഭവിച്ച് പോയതാണ് വില്ലൻ വേഷങ്ങൾ. ഹീറോ ഓറിയന്‍റഡ് വേഷങ്ങൾ ചെയ്യുന്നത് കൊണ്ടുതന്നെ സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്യുന്നത് ചിലപ്പോൾ കരിയറിനെ ബാധിച്ചേക്കാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam