ബോളിവുഡ് ചിത്രങ്ങളുടെ ആരാധകരുടെ പ്രിയ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. മോഡല്‍ ആരാധ്യ ദേവിയെ നായികയാക്കിയുള്ള 'സാരി' എന്ന സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയെ നായകനാക്കി പുതിയ ചിത്രം പുറത്തിറക്കാനൊരുങ്ങുകയാണ് ആര്‍ജിവി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
ആര്‍ജിവി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം ഈ കാര്യത്തില്‍ ആര്‍ജിവിയോ വിജയ് സേതുപതിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായ മഹാരാജ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്