തിങ്കളാഴ്‌ച തിരുവനന്തപുരം വിമാനത്താവളത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം തെളിയിച്ചതാണ് വിജയ്‌ക്ക് കേരളത്തിൽ എത്രമാത്രം ആരാധകർ ഉണ്ടെന്നത്. വാഹനത്തിന് ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തെത്തുടർന്ന് വിജയ് സഞ്ചരിച്ച കാറിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരത്ത് സ്റ്റേഡിയത്തിന് പുറത്ത് തൻ്റെ ആരാധകരെ കാണാൻ വിജയ് എത്തിയ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്‌റ്റേഡിയത്തിലേക്ക് കടക്കുന്നതിന് മുമ്പ് വാഹനത്തിന് മുകളിൽ നിന്ന് കൈ വീശിയാണ് വിജയ് ആരാധകരെ അഭിവാദ്യം ചെയ്തത്. എന്നത്തേയും പോലെ, അവർക്കൊപ്പം താരം ഒരു സെൽഫിയും ക്ലിക്ക് ചെയ്തു, അത് സോഷ്യൽ മീഡിയയിൽ വൈറലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്