മോദിയെയും അമിത് ഷായെയും വിവാഹ വിരുന്നിന് ക്ഷണിച്ചു വിജയ് ദേവരകൊണ്ടയും രശ്മികയും 

FEBRUARY 27, 2026, 11:18 PM

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് നവദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. തങ്ങളുടെ വിവാഹ വിരുന്നിലേക്ക് അമിത് ഷായെ ക്ഷണിക്കാനും അനുഗ്രഹം തേടാനും ആണ്  ഇരുവരും എത്തിയത്. ഈ സന്ദർഭത്തിൽ വെള്ളിയിൽ തീർത്ത ഗണപതി വിഗ്രഹവും അവർ മന്ത്രി ഷായ്ക്ക് സമ്മാനിച്ചു.

മാർച്ച് 4 ന് സിനിമാ-രാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുക്കുന്ന വലിയ വിവാഹ വിരുന്ന് ഹൈദരാബാദിലെ താജ് കൃഷ്ണ ബഞ്ചാർ ഹിൽസിൽ നടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം താരങ്ങളുടെ വിവാഹ ചടങ്ങുകൾ രണ്ട് വ്യത്യസ്ത ആചാരങ്ങളിലായി ആണ് നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യം അനുസരിച്ച് തെലുങ്ക് രീതിയിൽ രാവിലെ 10 മണിയോടെ ചടങ്ങ് നടന്നപ്പോൾ, രശ്മിക മന്ദാനയുടെ വേരുകൾ കര്‍ണാടകയിൽ നിന്നുള്ളതിനാൽ വൈകുന്നേരത്തിൽ ‘കൊടവ’ ആചാരത്തോടൊപ്പം അവർക്കു അനുയോജ്യമായ ചടങ്ങുകളും നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam