നിംഗ്‌ബോ: ചൈനയിൽ നടക്കുന്ന ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യൻ യുവതാരം ആയുഷ് ഷെട്ടി ചൈനയുടെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ലി ഷീ ഫെംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചു. 21-13, 21-16 എന്ന സ്‌കോറിനാണ് ലോക 25-ാം റാങ്കുകാരനായ ആയുഷിന്റെ ജയം.
മലയാളി താരം എച്ച്.എസ് പ്രണോയ്, പി.വി സിന്ധു എന്നിവരും ആദ്യ റൗണ്ടിൽ ജയിച്ചപ്പോൾ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
