സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ താൻ നേരിട്ട അതിരൂക്ഷമായ സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസ് തുറന്ന് നടി പാർവതി തിരുവോത്ത്. 'കസബ' എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ വിമർശിച്ചതിന് പിന്നാലെ കൊലവിളിയും ബലാത്സംഗ ഭീഷണിയും വരെ തനിക്ക് നേരിടേണ്ടി വന്നുവെന്ന് താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്, വർഷങ്ങൾക്കിപ്പുറവും തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് പാർവതി വ്യക്തമാക്കിയത്.
വിവാദങ്ങൾക്ക് ശേഷം നടന്ന ഒരു അവാർഡ് നിശയിലെ വേദനിപ്പിക്കുന്ന അനുഭവം പാർവതി അഭിമുഖത്തിൽ പങ്കുവെച്ചു. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിൽ പുരസ്കാരം വാങ്ങാനായി സ്റ്റേജിലേക്ക് നടന്നപ്പോൾ ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു. ആ നിമിഷം ഉള്ളിൽ എല്ലാം നിശ്ചലമായത് പോലെ തോന്നിയെന്നും, "പതുക്കെ നടക്കുക, വീഴരുത്, പ്രസംഗം പൂർത്തിയാക്കുക" എന്ന് സ്വയം ഓർമ്മിപ്പിച്ചാണ് മുന്നോട്ട് നീങ്ങിയതെന്നും താരം പറഞ്ഞു. ആ ഏഴ് മിനിറ്റുകൾ ഏഴ് വർഷം പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്.
അത്രയധികം ആളുകൾ ചേർന്ന് കൂകുമ്പോൾ ഒന്നുകിൽ നിങ്ങൾ തളർന്നുപോകും, അല്ലെങ്കിൽ മനസ്സ് ഉരുക്കുപോലെ ഉറയ്ക്കുമെന്ന് പാർവതി പറഞ്ഞു.
അന്നത്തെ ആ അനുഭവം തന്റെ വ്യക്തിത്വത്തെയും ഡിഎൻഎയെയും വരെ മാറ്റിമറിച്ചു. ആ കുറച്ച് വർഷങ്ങൾ തന്നെ തകർക്കാൻ പലരും ശ്രമിച്ചുവെങ്കിലും, ആ പോരാട്ടങ്ങളാണ് ഇന്നത്തെ തന്നെ രൂപപ്പെടുത്തിയതെന്ന് താരം കൂട്ടിച്ചേർത്തു. സത്യത്തിനൊപ്പം നിന്നതിനാൽ ആ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞുവെന്ന ഉറച്ച വിശ്വാസത്തിലാണ് താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ കുടുക്കാൻ ജാക്വിലിൻ ഫെർണാണ്ടസ്; 200 കോടി രൂപയുടെ കേസിൽ
ചോറും കാപ്പിയും ഉപേക്ഷിച്ചു, പകരം മുട്ടയും വെജിറ്റേറിയൻ ഭക്ഷണവും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി
യഥാർത്ഥ ജീവിതത്തിലും ഹീറോ; വീട്ടിൽ അതിക്രമിച്ചു കയറിയവനെ നേരിട്ട് പിടികൂടി ഡിലൻ സ്പ്രൗസ്!
"ലോകം എന്നെ വേട്ടയാടി, ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടവൾ'; രാജകീയ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മേഗൻ