തിരുവനന്തപുരം: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെയും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കണമെന്ന അപേക്ഷ മന്ത്രിസഭ നിരസിച്ചതായി റിപ്പോർട്ട്.
ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അപേക്ഷ തള്ളാന്‍ തീരുമാനമായത്.
ശ്രുതിക്ക് പ്രത്യേക പരിഗണന നല്‍കി വീട് അനുവദിക്കാമെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ. ജയതിലകിന്റെ നിര്‍ദേശം. മറ്റു സംഘടനകളില്‍നിന്ന് വീടുകള്‍ സ്വീകരിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ഈ ശുപാര്‍ശ. സമാനമായ അപേക്ഷകള്‍ വരുകയാണെങ്കില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ അടിസ്ഥാനമാക്കി മന്ത്രിസഭ അന്തിമ തീരുമാനമെടുക്കണമെന്നും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
ടൗണ്‍ഷിപ്പില്‍ വീട് തെരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറാകുന്നത് സര്‍ക്കാരിനുള്ള അംഗീകാരമായി കാണണമെന്നും ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം വയനാട് ടൗണ്‍ഷിപ്പില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന വീട് സ്വീകരിക്കുകയോ പകരം 15 ലക്ഷം രൂപ കൈപ്പറ്റുകയോ ചെയ്യാമെന്ന 2 ഓപ്ഷനുകളാണു ദുരന്ത ബാധിതര്‍ക്കു മുന്നില്‍ സര്‍ക്കാര്‍ നല്‍കിയത്. 2 സ്വകാര്യ സംഘടനകള്‍ വീടു നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചതിനാല്‍ സര്‍ക്കാരിന്റെ വീടു വേണ്ടെന്നുവച്ച് പകരം 15 ലക്ഷം രൂപ കൈപ്പറ്റാനായിരുന്നു ശ്രുതിയുടെ തീരുമാനം.
സ്വകാര്യ സംഘടനകള്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ 15 ലക്ഷം രൂപ തിരിച്ചടയ്ക്കാമെന്നും പകരം സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പില്‍ വീട് നല്‍കണമെന്നും ആവശ്യപ്പെട്ട് ശ്രുതി കഴിഞ്ഞ ഡിസംബറില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നെന്ന് മന്ത്രിസഭായോഗ കുറിപ്പില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ; വോട്ട് ചെയ്തത് 81.19% പേര്
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
പെൺകുട്ടി മൈനർ; വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവിനെതിരെ പോക്സോ കേസ്
വി.ഡി. സതീശന് വനവാസത്തിന് എല്ലാ ആശംസകളും നേരുന്നു, വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കും: