"ഇത് മര്യാദക്കേട്”; ബിഷപ്പിനെതിരെ കടുത്ത വിമർശനവുമായി പി സി ജോർജ്

APRIL 10, 2026, 5:19 AM

കോട്ടയം: കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ കടുത്ത വിമർശനവുമായി പി സി ജോർജ് രംഗത്ത്. മഠങ്ങളിലേക്ക് വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദേശിച്ചുവെന്നാണ് ബിഷപ്പിനെതിരെ പി.സി. ജോർജ് ആരോപിച്ചത്. 

ഇത് “മര്യാദക്കേട്” ആണെന്നും സഭയെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് ലഭിച്ച ഗുണങ്ങൾ തന്നെ കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

“സഭ എന്ന് പറഞ്ഞാൽ യുഡിഎഫ് ആണോ? എന്നും പി.സി. ജോർജ് ചോദിച്ചു. രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി തന്നെ കാണുമെന്നും, അവരോട് രാഷ്ട്രീയമായി തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam